എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുന്ന ‘ ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങാ തൈ നട്ടു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി, കൃഷി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.