ജില്ലാ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 25ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. രാവിലെ 11ന് ടൗണ്‍ ഹാളില്‍ ചേരുന്ന പ്രഖ്യാപനസമ്മേളനത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപി മാര്‍, എംഎല്‍എമാര്‍ വിവിധ തദ്ദേശ സ്ഥാപന തലവന്മാര്‍, സാംസ്‌കാരിക നായകര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറും.

സംഘാടക സമിതി യോഗം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. നഗരസഭകളെ പ്രതിനിധീകരിച്ച് എം കൃഷ്ണദാസ്, സോണിയ ഗിരി, കെ ആര്‍ ഷിനിജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആര്‍ രാധാകൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ ജില്ലാ പ്രൊജക്ട്് കോര്‍ഡിനേറ്റര്‍ ഡോ എന്‍ ജെ ബിനോയ്, സമഗ്ര വിദ്യാഭ്യാസ പരിപാടി ജില്ലാ കോര്‍ഡിനേറ്റര്‍ വി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മദനമോഹനന്‍ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.