വയര്‍ലെസ് മുഖേന ബന്ധിപ്പിക്കാം. ഒരു കോളിനപ്പുറം ഒരേ വരിയില്‍ എല്ലാ താലൂക്കുകളുടെയും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകവയര്‍ലെസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും വയര്‍ലെസ് സംവിധാനത്തിന്റെ സേവനം ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഈ സേവനം പരിചയപ്പെടുത്തുന്നതിനായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ദുരന്തനിവാരണ വകുപ്പിന്റെ സ്റ്റാളില്‍ വയര്‍ലെസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കടപ്പുറം, വാടാനപ്പിള്ളി വില്ലേജുകളിലെ വയര്‍ലെസ് സംവിധാനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഏപ്രില്‍ 18) ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു.
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. പ്രളയം, ഉരുള്‍പൊട്ടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍ സിഗ്‌നല്‍ ലഭ്യമല്ലെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഹാം റേഡിയോ ഉപയോഗിച്ച് പുറംകടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാം. സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാകാത്ത സാഹചര്യങ്ങളില്‍ പോലും വയര്‍ലെസ് സംവിധാനം സഹായകരമാകും. ജില്ലയിലെ ഏഴ് താലൂക്കുകളെയും വയര്‍ലെസ് സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.