ആളുകള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പാസ് ലൈറ്റ്, ഹെഡ് ലൈറ്റ് ഫ്‌ളാഷിങ്ങിന്റെ ഉപയോഗം എന്താണ്? എന്റെ കേരളം പ്രദര്‍ശനത്തില്‍ മോട്ടോര്‍ വകുപ്പിന്റെ സ്റ്റാളിന് മുന്നിലെത്തുന്നവരെ വരവേല്‍ക്കുക ഈ ഒരു ചോദ്യമാണ്. ചോദ്യം മാത്രമല്ല ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനവുമുണ്ട്. ഉത്തരം ഒരു വെള്ള പേപ്പറില്‍ എഴുതി ബോക്സില്‍ ഇട്ടാല്‍ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുന്ന വിജയിക്ക് ഹെല്‍മറ്റാണ് സമ്മാനമായി നല്‍കുന്നത്. ഓരോ ദിവസവും ഓരോ വ്യത്യസ്ത ചോദ്യങ്ങള്‍. കൂടാതെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിയുന്ന ഒരു ടീമും ഇവിടെ സജ്ജമാണ്. ലൈസന്‍സ്, ആര്‍ സി, ചെലാന്‍, നികുതി തുടങ്ങി വാഹനസംബന്ധിയായ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയും ഇവിടെ നിന്ന് ലഭിക്കും. നിരവധിപേരാണ് സംശയങ്ങള്‍ ദുരീകരിച്ച് ഇവിടെ നിന്ന് മടങ്ങുന്നത്. വകുപ്പ് നടപ്പിലാക്കുന്ന സ്‌കീമുകള്‍ ജങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്‍ ഇ ഡി പ്രദര്‍ശനവും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട് എന്ത് സംശയം ഉണ്ടെങ്കിലും മടിക്കേണ്ട. ധൈര്യമായി പോന്നോളൂ, നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇതാ ഇവിടെ ഉത്തരമുണ്ട്. ഒപ്പം സമ്മാനവും..