സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ” പ്രാദേശിക ടൂറിസം വികസനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് “എന്ന വിഷയത്തിൽ ടൂറിസം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. ഉത്തരവാദിത്ത ടൂറിസം മലപ്പുറം ജില്ലാ കോർഡിനേറ്റർ സിബിൻ പി പോൾ സെമിനാർ അവതരണം നടത്തി. പ്രാദേശികതലത്തിൽ ടൂറിസം സാധ്യമാക്കാൻ ഒരു പഞ്ചായത്തിൽ ഒരു ഡെസ്റ്റിനേഷൻ എന്ന പദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സെമിനാർ ചർച്ച ചെയ്തു. തദ്ദേശീയ തലത്തിൽ ടൂറിസത്തിനായി പ്രത്യേക ഗ്രാമസഭകൾ രൂപീകരിക്കണമെന്നും ഇതിനായി പഠനങ്ങൾ സാധ്യമാകണമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ പി രാധാകൃഷ്ണപിള്ള, ടൂറിസം പ്രമോഷൻ സെക്രട്ടറി സാജിഫ് ഹംസ എന്നിവർ സെമിനാറിന് നേതൃത്വം നൽകി