പൊതു ഭരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നടപ്പാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
ജോയിന്റ് സെക്രട്ടറി വി. ശ്രീജയെ അഡിഷണൽ സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിയമിച്ചു. കോഴിക്കോട് ഐ.എം.ജിയിലെ അസോസിയേറ്റ് ഫെലോ തസ്തികയിൽ പ്രവർത്തിച്ചിരുന്ന അഡിഷണൽ സെക്രട്ടറി എം. ജയനെ തിരുവനന്തപുരം ഐ.എം.ജിയിൽ അസോസിയേറ്റ് ഫെലോ തസ്തികയിലേക്കു സ്ഥലംമാറ്റി നിയമിച്ചു.
മൂന്നു ഡെപ്യൂട്ടി സെക്രട്ടറിമാർക്കു ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകി. ഡെപ്യൂട്ടി സെക്രട്ടറി പി. ദേവദാസിന് സ്ഥാനക്കയറ്റം നൽകി ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻസ് ഡയറക്ടറേറ്റിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികയിലും ജി. ഷീലയ്ക്കു സ്ഥാനക്കയറ്റം നൽകി ഊർജ വകുപ്പിലും ജി.ആർ. രാജേഷിനു സ്ഥാനക്കയറ്റം നൽകി വനം വന്യജീവി വകുപ്പിലും നിയമിച്ചു.