തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ പുരോ മിക്കുന്ന’എൻ്റെ കേരളം’ പ്രദർശന വിപണനമേളയോടനുബന്ധിച്ച് നടത്തുന്ന ‘അഭിപ്രായം പറയൂ, സമ്മാനം നേടൂ’ നറുക്കെടുപ്പിലെ മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകി. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്സ് സ്പോൺസർ ചെയ്യുന്ന സമ്മാനം നറുക്കെടുപ്പിൽ വിജയിച്ച കാച്ചേരി സ്വദേശി സുരേഖയ്ക്ക് ഏകപാത്ര നാടകം കലാകാരൻ പി ഡി പൗലോസ് കൈമാറി. മേള കാണാനെത്തുന്നവർക്ക് പ്രവേശന കവാടത്തിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് മേള അവസാനിക്കുന്നിടത്ത് വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിച്ച് നറുക്കെടുപ്പിൽ പങ്കെടുക്കാം. സമാപന ദിനം വരെ എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനം നൽകും.