താലൂക്കുതല പട്ടയമേളകളുടേയും വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം 2 ന് റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളുടെ മേള കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എം എല്‍ എ മാരായ എം എം മണി, പി.ജെ ജോസഫ് , വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മോഡല്‍ സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം, സുവര്‍ണ്ണ ജൂബിലി ലോഗോ അനാച്ഛാദനം,ജില്ലാ ആസ്ഥാനത്ത് ദുരന്തബാധിതരെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിനുള്ള റെസ്‌ക്യൂ ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം, ആനവിരട്ടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം എന്നിവയും
ചടങ്ങില്‍ നടത്തും.

ഇടുക്കി താലൂക്ക്തല പട്ടയമേളയും തങ്കമണി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും 28 ന് ഉച്ചയ്ക്ക് 12:00 മണിക്ക് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ഉപ്പുതോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉപ്പുതോട് സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും കഞ്ഞിക്കുഴി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലുമണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തിലും നടക്കും.