കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 29ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര സർക്കാരിന്റെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും 30.08.2010-ലെ സ.ഉ.(എം.എസ്)നം. 93/2010/പ.ജ.പ.വ.വി.വ. നമ്പർ ഉത്തരവ് ഭേദഗതി ചെയ്യുന്നതും കത്തോലിക്ക കമ്മാളർ സമുദായത്തെ സംസ്ഥാന ഒ.ബി.സി/ എൽ.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ ഡോ.എ.വി.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.