പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ (28.04.22) രാവിലെ 11.00 മണിക്ക് തുറക്കും. ഡാമിന്റെ ഡിസ്പേഴ്‌സര്‍ വാല്‍വ് തുറന്ന് ആറ് ക്യൂമെക്‌സ് തോതില്‍ ജലം മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ജലസംഭരണിയുടെ ജലനിര്‍ഗ്ഗമന പാതയിലുള്ളവര്‍ അതിവ ജാഗ്രതാ പാലിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.