രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ (28) രാവിലെ 11.30 ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ചെറുതോണിയില്‍ നിര്‍വഹിക്കും. ചെറുതോണി സ്റ്റോണേജ് കെട്ടിടത്തിലാണ് സ്വാഗത സംഘം കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുക.

9 മുതല്‍ 15 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയുടെ പരസ്യ പോസ്റ്റര്‍ പ്രകാശനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി. ജേക്കബ്, സ്വാഗത സംഘം അദ്ധ്യക്ഷന്‍ സി. വി. വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ കെ. കെ ശിവരാമന്‍ കണ്‍വീനര്‍ ജോസ് പാലത്തിനാല്‍, കണ്‍വീനര്‍മാര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉപസമിതി അദ്ധ്യക്ഷന്‍മാര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.