സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ ലബ്ബക്കട വാര്‍ഡു തല ഉദ്ഘാടനം നടത്തി. പച്ചക്കറി കൃഷി, മുട്ട ഉല്‍പ്പാദനം, ഭക്ഷ്യ വിളകള്‍ ഇവയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ വിവിധയിനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പരിപാടി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്ധ്യാ ജയന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് അനീഷ് എം പദ്ധതിവിവരിച്ചു. കൃഷി അസിസ്റ്റന്റ് ആശിഷ എം.കെ, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.