മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്.സുദർശനൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്.ജിനുരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.രാജി, ജി.വേണുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.രാജു, ജി.സുഭാഷ് കുമാര്‍, സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റന്‍റ് കോർഡിനേറ്റർ ആർ.സിംല, ബ്ലോക്ക് കോർഡിനേറ്റർ പ്രകാശ് ബാബു, പഞ്ചായത്ത് കോർഡിനേറ്റർ മധുകുമാർ, സി.ഡി.എസ് അംഗം ശ്രീജ സന്തോഷ് എന്നിവരും അനുമോദനച്ചടങ്ങിൽ പങ്കെടുത്തു.