കൃഷിവകുപ്പ് വഴി നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (ഏപ്രിൽ 28)  തേക്കിൻകാട് മൈതാനം നടയിൽ നിന്നും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ  വിളംബര ജാഥ നടക്കും.  വൈകിട്ട് 4 മണി മുതലാണ് ജാഥ. മന്ത്രിമാർ,  എം പിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, കർഷകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിളംബര ജാഥയിൽ അണിചേരും.