സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഇന്‍ചാര്‍ജ്) ബെന്നി ജോസഫ് പരിശീലനാര്‍ത്ഥികളെ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ സൂപ്രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി എന്‍ വിനോദ് കുമാര്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന്റെ ഉദ്ദേശ ലക്ഷ്യം വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ രാധാകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു. കില ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍ ക്യാമ്പയിന്റെ ജില്ലാ തല പ്രവര്‍ത്തനങ്ങളെ കുറിച്ചും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ റോളിനെ കുറിച്ചും സംസാരിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ വിനീത്, വിഷ്ണു, സല്‍മ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ വിനീത എ കെ നന്ദി അര്‍പ്പിച്ചു.