വിദ്യാര്‍ഥി രാഷ്ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അത് വേണ്ടെു പറയാന്‍ നമ്മുടെ നാട്ടില്‍ ഒരു കൂട്ടര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് താവക്കര കാമ്പസില്‍ സംഘടിപ്പിച്ച ‘ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും’ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
18 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടവകാശം ഉള്ള രാജ്യമാണ് നമ്മുടേത്. 18 വയസ്സ് കഴിഞ്ഞവര്‍ സംഘടിക്കാന്‍ അവകാശമില്ലാത്തവരാണ് എന്നു പറയുത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്ത ഒന്നാണ്. ഇവിടെയാണ് വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രശ്‌നവും ഉയര്‍ന്നുവരുന്നത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങള്‍ക്കും മുന്നോട്ടുവെക്കുന്നുണ്ട്. ആ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാണ് നമുക്ക് കഴിയേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തില്‍ത്തന്നെ സ്വായത്തമാക്കാനുതകു്ന്ന സംവിധാനമുണ്ടാകണം. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ സാധ്യത വികസിപ്പിക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.