ആലപ്പുഴ മുഹമ്മ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കാർഷിക സംഘങ്ങൾക്ക് ഇൻസെൻറീവും മൃഗസംരക്ഷണ മേഖലയിലെ സംരംഭകർക്ക് സി.ഇ.എഫും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോ-ഓർഡിനേറ്റർ സുരമ്യ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമോൾ ഷാനവാസ്, അക്കൗണ്ടന്‍റ് സവിത, സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബൈജു, അസിസ്റ്റന്‍റ് സെക്രട്ടറി സീമ റോസ് എന്നിവർ പങ്കെടുത്തു.