കവിതകളാല്‍ വേദിയെ സാന്ദ്രമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ കവിതാലാപന മത്സരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥമാണ് കവിതാലാപന മത്സരം സംഘപ്പിച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയാല്‍ 18 പേര്‍ പങ്കെടുത്തു. കുട്ടികളുടെ വിഭാഗത്തില്‍ പടന്നക്കാട് സ്വദേശിനി കീര്‍ത്തന നമ്പ്യാര്‍ ഒന്നാം സ്ഥാനവും, പൊയ്‌നാച്ചി സ്വദേശിനി നിഖിതാ പ്രദീപ് രണ്ടാം സ്ഥാനവും, വിദ്യാനാഗര്‍ സ്വദേശിനി ശ്രീലക്ഷ്മി പി നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി കെ. ദീപ ഒന്നാം സ്ഥാനവും, വലിയ പറമ്പ സ്വദേശി എം. ബാബു രണ്ടാം സ്ഥാനവും, നീലേശ്വരം സ്വദേശിനി പി. രോഹിണി മൂന്നാം സ്ഥാനവും നേടി. എഴുത്തുകാരനും കവിയും കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗവുമായ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, കവിയും ചിത്രകാരനും മാധ്യമ പ്രവര്‍ത്തകനുമായ പീതാംബരന്‍ കുറ്റിക്കോല്‍, കവി ഹരിദാസ് കോളിക്കുണ്ട് എന്നിവര്‍ വിധികര്‍ത്താക്കളായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, എഐഒ നിധീഷ് ബാലന്‍ എന്നിവര്‍ സംസാരിച്ചു.
