കാക്കനാട്:  ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ സമാപിച്ചു.  സമാപനസമ്മേളനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി ഉദ്ഘാടനം ചെയ്തു.  വനിത ശിശു വികസനവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ.മായാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് അധ്യക്ഷത വഹിച്ചു.
കുഞ്ഞുങ്ങളിലെ പോഷണ വൈകല്യം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ച് ആവശ്യമായ തുടര്‍\ടപടികളെടുക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നിരീക്ഷ പദ്ധതിയുടെ ഇടപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സോന ജയരാജ് നിര്‍വ്വഹിച്ചു.  അങ്കണവാടി കുമാരി ക്ലബ്ബുകള്‍ക്ക് റഫറന്‍സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി ‘അക്ഷരം’ ജില്ലാ പഞ്ചായത്തംഗങ്ങളായ റോസ്‌മേരി, പി.എസ്.ഷീബ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  വാരാചരണത്തോടനുബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.  ഇടപ്പള്ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസര്‍ മാലതി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണന്‍, വിജി ഷാജന്‍, ശാലിനി ബാബു, സോണി ചീക്കു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, സീന ഫ്രാന്‍സിസ്, ജോണ്‍സണ്‍ മാളിയേക്കല്‍, റോസി വിന്‍സി ഡാരിസ്, ഇടപ്പള്ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് അഡീഷണല്‍ പ്രോഗ്രാം ഓഫീസര്‍ എ.കെ.ശ്രീകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.