കൊച്ചി: മഹാരാജാസില്‍ നിന്നും മഹാത്മാവിലേക്ക് എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി മഹാരാജാസ് കോളേജ് സംഘടിപ്പിച്ച യാത്രകള്‍ മഹാരാജാസിന്റെ ഗാന്ധിയാത്രകള്‍ എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രൊഫ. എം.കെ. സാമു പ്രകാശനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. മഹാത്മ ഗാന്ധിയുടെ മഹാരാജാസ് കോളേജ് സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചമ്പാരന്‍ യാത്ര സംഘടിപ്പിച്ചത്. സബര്‍മതി, ദണ്ഡി, പോര്‍ബന്തര്‍, ദ്വാരക, രാജ്ഘട്ട്, ബുദ്ധഗയ, നളന്ദ, സിംല, മോത്തിഹാരി, ചമ്പാരന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ചരിത്ര വിഭാഗത്തിലെ ഡോ. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അഭിമന്യുവിനാണ് മഹാരാജാസിന്റെ യാത്രകള്‍ സമര്‍പ്പിക്കുന്നത്. ഡോ. വിനോദ് കുമാര്‍ കയ്യോലിക്കലാണ് എഡിറ്റര്‍. പുസ്തക പ്രകാശന ചടങ്ങില്‍ ഡോ. എം.എസ്. മുരളി, ഡോ. ഷാജില ബീവി, പ്രൊഫ. ദിപു പി.കെ., പ്രൊഫ. ജാനീഷ് പി.എ., അഡ്വ. ജോണ്‍സണ്‍ പി. ജോണ്‍, ജൂലി ചന്ദ്ര സി.എസ്, ഡോ. സുമി ജോയി തുടങ്ങിയവര്‍ പങ്കെടുക്കും.
