എല്ലാവര്‍ക്കും കുടിവെള്ളം ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ക്കും എടവക പഞ്ചായത്തില്‍ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് ക്ലാസ്സെടുത്തു. വാര്‍ഡ് മെമ്പര്‍മാരായ ഷില്‍സണ്‍ മാത്യു, സുമിത്രാ ബാബു, ബാബുരാജ്, ഫെസിലിറ്റേറ്റര്‍മാരായ ദീപു ജോസഫ്, പി. ഇ. റ്റുബിന്‍. തുടങ്ങിയവര്‍ സംസാരിച്ചു.