കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ അനുസരിച്ചുള്ള സാനിറ്റേഷൻ സമിതികൾ അടിയന്തിരമായി പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാൻ നിർദ്ദേശം. മെയ് 5, 7 തീയതികളിലായി പഞ്ചായത്ത് തല യോഗം സംഘടിപ്പിക്കാനും തീരുമാനമായി. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ മണ്ഡല തല അവലോകന യോഗത്തിലാണ് തീരുമാനം.
നിലവിലെ സ്വാശ്രയ കുടിവെള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്തി കുടിവെള്ള കണക്ഷനുകളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു. ഗുണഭോക്താക്കൾക്ക് ആവശ്യമായ കുടിവെള്ളലഭ്യത ഉറപ്പ് വരുത്തുന്നതിന് മെച്ചപ്പെട്ട നിർദ്ദേശങ്ങൾ ലഭ്യമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കുന്നംകുളം നഗരസഭ ചേമ്പറിൽ നടന്ന അവലോകന യോഗത്തിൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഐ രാജേന്ദ്രൻ, അഡ്വ.കെ രാമകൃഷ്ണൻ, രേഷ്മ ഇ എസ്, മീന സാജൻ, വാട്ടർ അതോറിറ്റി എഇഇ വാസുദേവന്‍ കെ കെ, പ്രൊജക്ട് ഡിവിഷന്‍ എഇഇ ബി എ ബെന്നി, എഇ
മാരായ മാന്‍സ്വി, ശ്യാംജിത്, സംഗീത തുടങ്ങിയവർ പങ്കെടുത്തു.