നവകേരളത്തിനായി ആരോഗ്യ കർമ്മ പദ്ധതികൾ : സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയും വഴികാട്ടിയുമാണെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷീകത്തിൻ്റെ
ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി നവകേരളത്തിനായി ആരോഗ്യകര്‍മ്മ പദ്ധതി’ എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. നാഗമ്പടം മൈതാനത്തെ എൻ്റെ കേരളം പ്രദർശന- വിപണന മേള ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ആമുഖ പ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ മുഖ്യ പ്രഭാഷണവും നടത്തി.
നവകേരളവും ആരോഗ്യരംഗത്തെ വെല്ലുവിളികളും സംബന്ധിച്ച് ആസൂത്രണ ബോർഡംഗം ഡോ. പി.കെ. ജമീല നവകേരള കര്‍മ്മപദ്ധതി സംബന്ധിച്ച് നവകേരള കര്‍മ്മപദ്ധതി ( ആരോഗ്യം)സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മാത്യുസ് നമ്പേലി , ഹൃദയാരോഗ്യം നേരിടുന്ന വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തിൽ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ . ടി. കെ. ജയകുമാര്‍ , വൃക്കകളുടെ ആരോഗ്യവും പരിചരണവും സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ‘ കെ.പി ജയകുമാർ എന്നിവർ ക്ലാസ് നയിച്ചു.

സാര്‍വ്വത്രിക ആരോഗ്യ സേവനം കൂടുതൽ ഫലപ്രദമാക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ മികച്ച ആസൂത്രണവും ഫണ്ടും, വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനവും ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും സെമിനാർ ചർച്ച ചെയ്തു., ഡോ. എ.ആര്‍. ഭാഗ്യശ്രീ, ഡോ. അജയ്മോഹന്‍, ഡോ. പി.എന്‍. വിദ്യാധരന്‍, ഡോ. സി.ജെ. സിത്താര, ഡോ. കെ.ജി. സുരേഷ്, ഡോ. ശ്യാംകുമാര്‍, ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് കരസ്ഥമാക്കിയ കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നേഴ്‌സ് വി.എസ്. ഷീലാറാണിയെ ചടങ്ങിൽ ആദരിച്ചു.