ജില്ലാഭരണകൂടം നടപ്പിലാക്കുന്ന കൈയെത്തും ദൂരത്ത് ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ ഇതുവരെ ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്കും താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പ്, സി ആര്‍ സി കോഴിക്കോട് ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. അപേക്ഷാഫോമുകള്‍ ജില്ലയിലെ മുഴുവന്‍ അംഗന്‍വാടികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഈ മാസം 23 നകം അംഗന്‍വാടികളില്‍ നല്‍കണം. ആറുമാസത്തിനുള്ളില്‍ സാമൂഹ്യ സുരക്ഷാ മിഷനില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.