പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആറന്മുള വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങള്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജലത്തിന്റെ അളവ് കുറയുന്നതുവരെ പമ്പാനദിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യര്‍ഥിച്ചു. ആനത്തോട്, പമ്പ ഡാമുകള്‍ തുറക്കുന്നതിലൂടെ ജലനിരപ്പ് മൂന്ന് മീറ്ററിലധികം ഉയരാന്‍ സാധ്യതയുള്ളതായാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തല്‍. ഈ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.