ആളൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ തിരുത്തിപറമ്പ് പൂഴിച്ചിറ വിനോദ് സ്മാരക റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. റോഡ് നവീകരിച്ചതോടെ പത്താം വാർഡിലെ യാത്രാ ക്ലേശത്തിനാണ് പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
റോഡ് നിർമാണത്തിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ മന്ത്രി ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
മുൻ എം എൽ എ പ്രൊഫ.കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞുരാൻ, മെമ്പർമാരായ ബിന്ദു ഷാജു, പ്രഭാ കൃഷ്ണനുണ്ണി തുടങ്ങിയവർ പങ്കെടുത്തു.