ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെ പുതുക്കിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു. ഇരുപത്തിമൂന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക രീതിയിൽ ഡിജിറ്റൽ കോൺഫറൻസ് ഹാളിന്റെ പണി പൂർത്തിയാക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
വീഡിയോ കോണ്‍ഫറന്‍സിംഗിനായി ആധുനിക ക്യാമറ സംവിധാനവും എല്‍ഇഡി ടിവി, പ്രോജക്ടര്‍, എല്‍സിഡി സ്‌ക്രീന്‍ മുതലായവയും സ്ഥാപിച്ചിട്ടുണ്ട്. വ്യക്തമായ ശബ്ദം, പ്രതിധ്വനിക്കാതെ കേള്‍ക്കുന്നതിനായി സ്റ്റീരിയോ സൗണ്ട് സിസ്റ്റം ആണ് ക്രമീകരിച്ചിരിക്കുന്നത്. ഹാളില്‍ ടച്ച് സ്‌ക്രീന്‍ കംപ്യൂട്ടറും പ്രൊഫഷണല്‍ മൈക്കോടു കൂടിയ പോഡിയവും ലഭ്യമാക്കിയിട്ടുണ്ട്. ഹാളിലെ സുരക്ഷ ഒരുക്കുന്നതിനായി നിരീക്ഷണ ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്.