റവന്യു വകുപ്പ് കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഏപ്രില്‍ 19 മുതല്‍ 30 വരെ നടത്തിയ റവന്യു കലാ-കായിക മേളയുടെ സമാപന സമ്മേളനമാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചത്. കഥാ – കവിത രചന, പ്രസംഗ മത്സരം, മോണോ ആക്ട്, മൈം, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരം, ബാഡ്മിന്റണ്‍, 100, 400, 1500 മീറ്റര്‍ വനിത – പുരുഷ വിഭാഗം ഓട്ടമത്സരം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് തുടങ്ങി നിരവധി കലാകായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ റവന്യു വകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിച്ച് ഏഴു ദിവസം നീണ്ടു നിന്ന റവന്യു കലോത്സവമാണ് സംഘടിപ്പിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, എം.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.