രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന ‘എന്റെ കേരളം’ ജില്ലാ തല പ്രദര്‍ശന വിപണനമേളയുടെ സംയുക്ത സംഘടക സമിതി യോഗം ചേര്‍ന്നു. ചെറുതോണി വ്യാപാര ഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ മൂവായിരം പേരോളം പങ്കെടുക്കും. ജില്ലയുടെ തനത് കലാപരിപാടികള്‍, വിവിധ ഫ്‌ലോട്ടുകള്‍, തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. ഓരോ വകുപ്പും ഇതുവരെ കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, സമിതി ചെയര്‍മാന്‍ സി.വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല, സിജി ചാക്കോ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സംഘടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.