സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ  kex_con@yahoo.co.in  ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.