നിയമസഭാ സിമിതി ഈ മാസം മൂന്നാര്‍ സന്ദര്‍ശിക്കുന്നു.കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി,നിയമസഭാ അഷ്വറന്‍സ് സമിതികളാണ് സന്ദര്‍ശിക്കുന്നത്. കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (202123), 2022 മെയ് 09 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി ജില്ലയിലെ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും.സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേല്‍ പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.
തുടര്‍ന്ന് മെയ് 10 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മറയൂരിലെ ‘മുതുവാന്‍ വിഭാഗത്തിലെ അമ്മമാരുടെ ശിശുപരിപാലനം നേരിട്ട് മനസ്സിലാക്കുന്നതിനായി മറയൂര്‍ സന്ദര്‍ശിക്കും.സമിതി മുന്‍പാകെ പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടന പ്രതിനിധികള്‍ക്കും പ്രസ്തുത യോഗത്തില്‍ ഹാജരായി സമിതി അദ്ധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമര്‍പ്പിക്കാവുന്നതാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, സംബന്ധിച്ച് ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ അഷ്വറന്‍സ് സമിതി മെയ് 10, 11 തീയതികളില്‍ ഇടുക്കിയിലെ മൂന്നാര്‍ സന്ദര്‍ശിക്കും. ഇതിന്റെ ഭാഗമായി മെയ് 10 ന് ചൊവ്വാഴ്ച രാവിലെ 10.00 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേരുന്ന് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പു നടത്തും. യോഗാനന്തരം മെയ് 10 ന് മൂന്നാറും, മെയ് 11 ന് മൂന്നാര്‍ മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടികള്‍ വിലയിരുത്തും.