സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം മെഗാ എക്സിബിഷന്‍ വേദിയില്‍ മേയ് 9 വൈകീട്ട് 6.30 ന് വിനോദ് കോവൂര്‍ എം80 മൂസ, സലീഷ് ശ്യാം നയിക്കുന്ന ഹാസ്യ സംഗീത വിരുന്ന് അരങ്ങേറും. മെയ് 10 വൈകീട്ട് 6.30 ന് ഫാസില ബാനു ടീം അവതരിപ്പിക്കുന്ന മാപ്പിള കലാസന്ധ്യ നടക്കും. തുടര്‍ന്ന് എടരിക്കോട് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, ചാവക്കാട് അറബന സംഘത്തിന്റെ അറബന മുട്ട് എന്നിവയും വേദിയില്‍ നടക്കും. മെയ് 13 വരെ നടക്കുന്ന എക്‌സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും സാംസ്‌കിരാകി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാര്‍ഷിക- ദേശീയ സമ്പാദ്യ പദ്ധതി സെമിനാറുകള്‍
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ മെഗാ എക്സിബിഷന്‍ വേദിയില്‍ നാളെ മെയ് 9 രാവിലെ 10 ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ‘പച്ചക്കറിയിലെ കൃത്യതാ കൃഷി, പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിംഗ്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് അധ്യക്ഷത വഹിക്കും. അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബിനീഷ് ദാസ് വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് 2 ന് ധനകാര്യ (ദേശീയ സമ്പാദ്യ) വകുപ്പ് ‘ദേശീയ സമ്പാദ്യ പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. വകുപ്പ് ഡയറക്ടര്‍ എസ്. മനു അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് രാകേഷ് രവി വിഷയാവതരണം നടത്തും.
മെയ് 10 ന് രാവിലെ 11 ന് വിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ‘പൊതു വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അബ്ദുള്‍ ഹക്കീം, ഡയറ്റ് വയനാട് പ്രിന്‍സിപ്പാള്‍ ഡോ.അബ്ബാസ് അലി, മലപ്പുറം എസ്.സി.ആര്‍.ടി., ആര്‍.ഒ., ഡി.ഐ.ഇ.ടി സീനിയര്‍ ലക്ച്ചര്‍ കെ.നാരായണന്‍ ഉണ്ണി എന്നിവര്‍ വിഷയാവതരണം നടത്തും.