വയനാട്ടുകാരുടെ നിറഞ്ഞ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ഷഹബാസ് അമൻ ചുരമിറങ്ങി. പോകും മുമ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കുടുംബത്തോടൊപ്പമെത്തിയ ഷഹബാസ് എല്ലാ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും
വയനാടിന്റെ തനതു വിഭങ്ങള്‍ വാങ്ങുകയും ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളിലെത്തിയ അദ്ദേഹം പുസ്തകങ്ങളും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിപണന സ്റ്റാളിൽ നിന്നും മാനിപുല്ലില്‍ നിര്‍മ്മിച്ച അലങ്കാരകൊട്ടയും വാങ്ങി. വയനാടിന്റെ തനതുവിഭവമായ തേനും, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളിലെത്തി കറുക പട്ടയും, പാഷന്‍ ഫ്രൂട്ട്, കുരുമുളക് തൈകളും വാങ്ങിയ അദ്ദേഹം നിറയെ സന്തോഷത്തോടെ മടങ്ങി.