റവന്യൂ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ആവേശം നിറച്ച് ബാഡ്മിന്റൺ മത്സരങ്ങൾ. 13 ടീമുകൾ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിൽ ഒന്നാം സ്ഥാനം മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട ആർ ടി ഒ ഓഫീസ് ജീവനക്കാരായ വി ഒ ടോമിയും എം കെ ഫ്രാൻസിസും ചേർന്ന് സ്വന്തമാക്കി. രണ്ടാം സ്ഥാനം തലപ്പിള്ളി താലൂക്ക് ഓഫീസിലെ ബിജു ജോർജും ചാവക്കാട് താലൂക്കിലെ ദീപക് പി സഖ്യവും നേടി.യഥാക്രമം മൂന്നാം സ്ഥാനത്ത് കലക്ടറേറ്റിലെ ശ്രീരാജ് കുമാർ പി കെ, ജഗജിത് സിംഗ് എന്നിവർ സ്വന്തമാക്കി.

ഏഴു ടീമുകൾ പങ്കെടുത്ത മിക്സഡ് ഡബിൾസിൽ ചാലക്കുടി താലൂക്കിലെ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ സി വി, രമ്യ ജോണി എന്നിവർ ഒന്നാം സ്ഥാനം നേടിയെപ്പോൾ, തൃശൂർ കലക്ടറേറ്റിലെ ജീവനക്കാരായ ലിജോ കെ വി, രോഹിണി പി എസ് സഖ്യം രണ്ടാം സ്ഥാനവും ചാലക്കുടി താലൂക്കിലെ രമേശൻ കെ പി, പിബി പോൾ ടീം മൂന്നാം സ്ഥാനവും നേടി.

സ്ത്രീകളുടെ ബാഡ്മിന്റൺ ഡബിൾസിൽ ചാലക്കുടി താലൂക്കിലെ പിബി പോൾ, ധന്യ പി സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കി. കലക്ടറേറ്റിലെ റോമി ചന്ദ്രമോഹനും രോഹിണി പി എസ് ടീം ആണ് രണ്ടാം സ്ഥാനത്ത്.

23 പേർ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ തലപ്പിള്ളി താലൂക്കിലെ ബിജു ജോർജ് ഒന്നാം സ്ഥാനവും, മുകുന്ദപുരം താലൂക്കിലെ വി ഒ ടോമി രണ്ടാം സ്ഥാനവും കലക്ടറേറ്റിലെ ശ്രീരാജ് കുമാർ പി കെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്ത്രീകളുടെ ബാഡ്മിന്റൺ സിംഗിൾസ് മത്സരം ഏഴാം തീയതി രാവിലെ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.