സംസ്ഥാനത്തെ മികച്ച ഐ. ഐ. ടികൾക്കും ട്രെയിനികൾക്കുമുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും ഇന്ന് (മേയ് 10) ഉച്ചയ്ക്ക് 2.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം. ജി. രാജമാണിക്യം, കൗൺസിലർ പാളയം രാജൻ, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ എം. എസ്. നഹാസ് എന്നിവർ സംബന്ധിക്കും.