*പട്ടയ വിതരണ ഉദ്ഘാടനവും താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംംഗ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വര്‍ക്കല താലൂക്കിലെ പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. വര്‍ക്കല താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളില്‍ അനുവദിച്ച പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനവും വര്‍ക്കല താലൂക്ക് ഓഫീസില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പള്ളിക്കല്‍ വില്ലേജ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.വിജോയ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി, ഒ.എസ്.അംബിക എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാകളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.