സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ‘മഴവിൽ മധുരം’ അവധിക്കാല പഠന ക്ലാസ് 16ന് ആരംഭിക്കും. രാവിലെ 10നു മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ, പഠന കേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത, ചെമ്പഴന്തി എസ്.എൻ. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത, പഠന കേന്ദ്രം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.