ആധുനിക ലോകത്ത് വിദ്യാഭ്യാസ മേഖലയുടെ വിശാലതയും തൊഴിൽ ഇടങ്ങളുടെ സാധ്യതയും തുറന്നു കാട്ടി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സെമിനാർ സംഘടിപ്പിച്ചു. വാഴൂർ സോമൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. പുത്തൻ തൊഴിലവസരങ്ങർ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മുമ്പോട്ട് പോകുന്നതെന്ന് എം എൽ എ പറഞ്ഞു. എം ജി സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസ് ചടങ്ങിൽ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവും നൈപുണ്യ വികസനവും കരിയർ ഗൈഡൻസുമെന്ന വിഷയങ്ങളെ ആസ്പദമാക്കി കരിയർ കൗൺസിലർ ബാബു പള്ളിപ്പാട്ട്, ഇടുക്കി ഗവ.എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ജലജ എം.ജെ, കട്ടപ്പന ഗവ. കോളേജിനെ പ്രതിനിധീകരിച്ച് ഡോ.മനു കെ ആർ,എം ജി എൻ എഫ് ഫെലോ ബിയാസ് മുഹമ്മദ് തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാൻ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.