സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉത്പാദിപ്പിക്കുന്ന ചിക്കനും, വിവിധ അനുബന്ധ ഉത്പന്നങ്ങളും വിൽക്കുന്ന സെയിൽസ് കൗണ്ടർ പേരൂർക്കട-നെടുമങ്ങാട് റോഡിൽ വഴയില ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മുതൽ 12 മണി വരെയും വൈകിട്ട് 4 മുതൽ ഏഴുവരെയും കൗണ്ടർ പ്രവർത്തിക്കും. ഫോൺ: 9495000918.