ദിനേശ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇത് ഒരു ബീഡി കഥ ആണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ തുടങ്ങി രാജ്യാന്തര വിപണിനിലവാരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്നാണ് ഈ ബ്രാന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത്. ബീഡിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഭാഗമായി കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ച് ഒരു സ്റ്റോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞു മുതല്‍ പ്രായമുള്ളവര്‍ക്ക് വരെ അണിയുവാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് സജ്ജമാണ്.
ഒരു മനുഷ്യന് ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആയ ജാം, സ്‌ക്വാഷ്, മസാലപ്പൊടികള്‍, തേയില, അച്ചാറ് കുടകള്‍ എല്ലാ വസ്തുക്കളും ഇവിടെ നിന്നും ലഭ്യമാകുന്നു. മലയാളികള്‍ കോവിഡ് കാലത്ത് മാത്രം ശീലിച്ച സാധ്യതകള്‍ മുന്‍പേതന്നെ ദിനേശ് എന്ന ബ്രാന്‍ഡില്‍ ഇറക്കിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ സാനിറ്റൈസര്‍ ഇന്ത്യയും വിവിധ ഫ്‌ലേവറുകള്‍ ദിനേശ് പുറത്തിറക്കുന്നു. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അങ്ങ് കടല്‍കടന്നു യൂറോപ്പ് വരെ എത്തിനില്‍ക്കുന്ന വലിയ ചരിത്രമാണ് ദിനേശിന് പങ്കുവയ്ക്കാന്‍ ഉള്ളത്.
റെഡ് ടാഗ് മാം എന്ന ബ്രാന്‍ഡിന് വേണ്ടി പുരുഷന്മാരുടെ ഷര്‍ട്ടുകള്‍ സൊസൈറ്റി തയ്ച്ചു നല്‍കുന്നു. കൂടാതെ കോട്ടണ്‍ ഷര്‍ട്ടുകള്‍ ദിനേശ് ഡ്യൂക്ക്, കളര്‍ ക്ലബ്ബ് , ഡി എക്‌സ്പ്രസ്, എന്നീ പേരുകളിലും ലിനന്‍ ഷര്‍ട്ടിന്റെ ബ്രാന്‍ഡായ മാര്‍ക്ക് ഹെന്‍ട്രി യുഎഇയിലും സൗത്ത് ആഫ്രിക്കയിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുണ്ട്. തയ്യലിന്റെ പെരുമ കടല്‍കടന്ന് വിദേശരാജ്യങ്ങളും കീഴടക്കുമ്പോള്‍ പ്രമുഖ വില്‍പ്പന ഓണ്‍ലൈനായ ആമസോണില്‍ കെലിബൈയിലും, കേരള ദിനേശ് ഷോപ്പി വഴിയും ലോകമെമ്പാടും പെരുമയെത്തിക്കാനാണ് ശ്രമം.