നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പുതുതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ആവശ്യമായ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുവാന്‍ താത്പര്യമുള്ളവരിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെന്റര്‍ ക്ഷണിച്ചു. ടെന്റര്‍ ഫോറത്തിന്റെ വില 1000 രൂപ+180 രൂപ ജിഎസ്റ്റി, ഫാറം മെയ് 18, ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. 19 ന്, രാവിലെ 10.30 ന് തുറക്കും. ടെന്ററിനോടൊപ്പം 5000 രൂപ നിരതദ്രവ്യം അടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.
