അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ സേവനപരിധിയിലുള്ള ഇടമലക്കുടി, മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ്ഗ പ്രോമോട്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 28 ന് രാവിലെ 11 മണിക്ക് യോഗ്യരായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രോമോട്ടര്‍മാരെ തിരഞ്ഞെടുക്കും.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിക വര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 20നും 35 നും മദ്ധ്യേ. അതാത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത ജാതി പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറുകളുമായി അന്നെ ദിവസം രാവിലെ 11 മണിക്ക് മണിക്ക് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. നിയമനകാലാവധി ഒരുവര്‍ഷം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍ 04864-224399, 9496070355