സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കണ്ണൂരിലെ പായം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിയേറ്റർ നിർമിക്കുന്നതിനായി പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം കെ എസ് എഫ് ഡി സി യ്ക്ക് കൈമാറുന്ന ചടങ്ങും നടന്നു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പായം പഞ്ചായത്തിൽ തിയേറ്റർ ഒരുക്കുന്നത്. രണ്ടു തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് ക്രമീകരിക്കുക.