കോട്ടയം: കാവാലം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം പാർടൈം അധ്യാപകൻ്റെ താത്കാലിക ഒഴിവിൽ ദിവസവേതനം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബി. എഡ് യോഗ്യത ( കെ.ടെറ്റ് അധിക യോഗ്യത ) യുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് 27 രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോണ്‍ -0477 2748069,
