പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ മാനന്തവാടി-പക്രംന്തളം റോഡിലെ വെള്ളമുണ്ട പഴഞ്ചന മുസ്ലീം പള്ളിക്ക് സമീപം റോഡിന് ഇടതു വശത്തായി അപകടാവസ്ഥയിലുള്ള മാവ് മരം മെയ് 30 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറത്തറ കാര്യാലയത്തില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2000 രൂപ നിരതദ്രവ്യം നല്‍കണം. ഫോണ്‍: 04936 273513.

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ, മാനന്തവാടി-പക്രംന്തളം റോഡിലെ ഗുല്‍മോഹര്‍, അയനി പ്ലാവ് എന്നീ മരങ്ങളും മരക്കൊമ്പുകളും മെയ് 30 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 4000 രൂപ നിരതദ്രവ്യം നല്‍കണം. ഫോണ്‍: 04936 273513.

കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാനുള്ള സ്ഥലത്ത് നിലവിലുള്ള 24 മരങ്ങള്‍ മെയ് 23 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 15,600 രൂപ നിരതദ്രവ്യം നല്‍കണം. ലേലത്തിനുള്ള മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ മെയ് 21 ന് വൈകീട്ട് 3 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 04936 206077.