വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും അവാര്‍ഡ് ദാനവും നാളെ വെള്ളി 10.30 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എച്ച് ബി പ്രദീപ്, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. രാകേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക സാമ്പത്തിക ഘടകത്തില്‍ ഏറ്റവും കുടൂതല്‍ തുക ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിക്കും. വ്യവസായ വാണിജ്യ വകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വിഷയാവതരണം നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈത്തിരി താലൂക്ക്-9188127191, മാനന്തവാടി താലൂക്ക്-9447111677, ജില്ലാ വ്യവസായ കേന്ദ്രം-04936 202485.