2022 മെയ് മുതൽ ഒരു വർഷ കാലത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നു പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഓൺലൈനായി ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 25 നു വൈകിട്ട് 3 വരെ. മെയ് 26 നു വൈകിട്ട് 3.30 ന് ദർഘാസുകൾ ഓൺലൈനായി തുറക്കും. ദർഘാസ് ഫീസും നിരതദ്രവ്യവും etenders.kerala.gov.in ൽ ലഭിക്കും.
വിശദവിവരങ്ങൾക്ക് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, എഫ് സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2546825.