ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന 18 വയസുവരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയ പരിപാടിയായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

പുന്നപ്ര ‍വടക്ക് പഞ്ചായത്തിലെ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ് ആധ്യക്ഷത വഹിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് വിഷയം അവതരിപ്പിച്ചു.