അഴുത അഡിഷണൽ ഐസിഡിഎസ് സൈക്കോ സോഷ്യൽ കൗൺസിലേഴ്സിന്റെ മെയ്‌ മാസ പദ്ധതിയായ ഉജ്ജ്വലയുടെ ഭാഗമായി ‘ഐ ക്യാൻ’ എന്ന പേരിൽ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പെൺകുട്ടികൾക്കും അമ്മമാർക്കും പ്രത്യേകമായി കുമിളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു.

സ്വയം സംരക്ഷണം ഉറപ്പാക്കുക, പെൺകുട്ടികളെ സ്വയം പ്രതിരോധത്തിനായി സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. സെൽഫ് ഡിഫെൻസിൽ പ്രത്യേകം പരിശീലനം ലഭിച്ച മൂന്ന് അംഗ വനിതാ പോലീസ് അടങ്ങുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടികൾക്ക് പരിശീലനം നൽകി. വണ്ടിപ്പെരിയാർ സിഡിപിഒ ഗീത ആർ വിഷയാവതരണം നടത്തി.

അഴുത അഡിഷണൽ സൈക്കോ സോഷ്യൽ കൗൺസിലർ നീനു വി കുര്യൻ, കുമിളി പഞ്ചായത്ത്‌ ഐസിഡിഎസ് സൂപ്പർവൈസർ എലീന, സൈക്കോ സോഷ്യൽ കൗൺസിലർ ആര്യദാസ് പി എസ്, ശ്രീദേവി എൻ ആർ, ഷാനി ജോൺ തുടങ്ങിയവർ പങ്കെടുത്തു.