തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ജീവനക്കാർക്കുള്ള ശമ്പള കുടിശിക സർക്കാർ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സർക്കാർ നൽകാൻ തീരുമാനമായത്. കോവിഡ് കാരണം എച്ച്.എം.സി.യ്ക്ക് വരുമാനമില്ലാത്തതിനെ തുടർന്നാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രിൽ മുതലുള്ള 31 ലക്ഷം രൂപയോളമാണ് സർക്കാർ എച്ച്.എം.സി.യ്ക്ക് നൽകിയത്.